‘രാ​ജ്യ പു​രോ​ഗ​തി​ക്ക് ജാ​തി-​മ​ത​ങ്ങ​ൾ​ക്ക​തീ​ത​മാ​യ ചി​ന്ത അ​നി​വാ​ര്യം’

ബം​ഗ​ളൂ​രു: വ്യ​ക്തി​ഗ​ത​മാ​യും രാ​ജ്യ​ത്തി​നാ​ക​മാ​ന​വും മു​ന്നോ​ട്ടു​ള്ള കു​തി​പ്പ്‌ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ജാ​തി-​മ​ത​ങ്ങ​ൾ​ക്ക​തീ​ത​മാ​യ ചി​ന്ത​യി​ലേ​ക്ക് ന​മ്മ​ൾ ഉ​യ​രേ​ണ്ട​തു​ണ്ടെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നും അ​മേ​രി​ക്ക​യി​ൽ സി​ല​ക്ക​ണ്‍ വാ​ലി​യി​ല്‍ എ​ന്‍ജീ​നി​യ​റു​മാ​യ വി​നോ​ദ് നാ​രാ​യ​ണ​ന്‍ (ബ​ല്ലാ​ത്ത പ​ഹ​യ​ൻ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഭ​ര​ണ​ഘ​ട​ന-​മ​തേ​ത​ര ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്റെ വീ​ക്ഷ​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ വൈ​വി​ധ്യ​ങ്ങ​ളു​ടെ രാ​ജ്യ​മാ​ണ്‌. മ​ത​വി​ശ്വാ​സ​ങ്ങ​ളെ മാ​നി​ക്കു​ക​യും അ​തി​നെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും അ​തേ​സ​മ​യം സ​ർ​ക്കാ​ർ അ​തി​നെ നി​ഷ്പ​ക്ഷ​മാ​യി നോ​ക്കി​ക്കാ​ണു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്‌ സെ​ക്കു​ല​റി​സം. ഒ​രു സം​ഭ​വം ഉ​ണ്ടാ​കു​മ്പോ​ൾ അ​തി​നെ മ​ത​വി​ശ്വാ​സ​ത്തി​ന്റെ പ​രി​പ്രേ​ക്ഷ്യ​ത്തി​ൽ കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് പ​ക​രം ത​ത്ത്വ​ശാ​സ്ത്രം, ധാ​ർ​മി​ക മ​തേ​ത​ര​ത്വം, യു​ക്ത്യാ​ധി​ഷ്ഠി​ത വീ​ക്ഷ​ണം, ശാ​സ്ത്രീ​യ നി​ഗ​മ​നം, മാ​ന​വി​ക​ത എ​ന്നീ ഘ​ട​ക​ങ്ങ​ൾ‌ പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം‌ ന​മ്മു​ടെ ലോ​ക​വീ​ക്ഷ​ണം ഉ​ണ്ടാ​കേ​ണ്ട​ത്‌. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഏ​റെ സ​ങ്കീ​ർ​ണ​ത​യു​ള്ള‌ ന​മ്മു​ടെ രാ​ജ്യ​ത്ത്‌ ഒ​റ്റ​മ​തം ഒ​റ്റ ജ​ന​ത എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക്‌ മാ​റാ​ൻ സാ​ധ്യ​മ​ല്ല. ‌

നി​ര​ന്ത​ര​മാ​യ സം​വാ​ദ​ത്തി​ലൂ​ടെ​യും ആ​ശ​യ വി​നി​മ​യ​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മേ മ​തേ​ത​ര​ത്വ​ത്തെ പൂ​ർ​ണ​രൂ​പ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​യൂ. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന ന​മ്മെ സം​ര​ക്ഷി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ജ​നി​പ്പി​ക്കു​ക അ​നി​വാ​ര്യ​മാ​ണ്‌.‌ ഓ​രോ പൗ​ര​നും ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച അ​വ​ബോ​ധ​മു​ണ്ടെ​ങ്കി​ലേ അ​തി​ലെ മാ​റ്റ​ത്തി​രു​ത്ത​ലു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ൽ സ്നേ​ഹ​പ്ര​ഭ, അ​ബി ഫി​ലി​പ്പ്‌, പ്ര​കാ​ശ്‌ ബാ​രെ, അ​ജീ​ബ്‌ നൂ​റു​ദ്ദീ​ൻ, അ​നീ​സ്‌, ഡെ​ന്നി​സ്‌ പോ​ൾ, ആ​ർ.​വി. ആ​ചാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. സ​ഞ്ജ​യ് അ​ല​ക്സ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. ഷാ​ജു കു​ന്നോ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് വ​ര​പ്ര​ത്ത്‌‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bangalore Secular Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.