ബംഗളൂരു: തീവണ്ടി യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കിടന്ന് വിശ്രമിക്കാനുള്ള എ.സി പോഡുകൾ നഗരത്തിൽ ആദ്യമായി ബയ്യനഹള്ളി എസ്.എം.വി.ടി റെയിൽവേ ടെർമിനലിൽ ആരംഭിച്ചു. ടെർമിനലിലെ ഒന്നാംനിലയിൽ ഫുഡ് കോർട്ടിനു സമീപമാണ് നാല് പോഡുകൾ പ്രവർത്തനം തുടങ്ങിയത്.
കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിൽ സ്ലീപ്പിങ് പോഡുകൾ ഒരുക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. മുംബൈ ഛത്രപതി ശിവജി റെയിൽവേ ടെർമിനലിൽ കഴിഞ്ഞ വർഷം സ്ലീപ്പിങ് പോഡുകൾ സജ്ജീകരിച്ചിരുന്നു. ഇത് വിജയമായതോടെയാണ് കൂടുതൽ സ്റ്റേഷനുകളിലേക്ക് ദക്ഷിണ-പശ്ചിമ റെയിൽവേ പദ്ധതി വ്യാപിപ്പിച്ചത്. സ്ലീപ്പ്സോ എന്ന സ്വകാര്യ കമ്പനിക്കാണ് മൂന്നു വർഷത്തേക്ക് സ്ലീപ്പിങ് പോഡിന്റെ നടത്തിപ്പു ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.