ബംഗളൂരു: ബംഗളൂരുവിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് നിരീക്ഷിക്കാൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ. ഓരോ സമയത്തെയും ജലനിരപ്പ് പരിശോധിക്കാൻ 124 സെൻസറുകളാണ് മഴവെള്ള ചാലുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രമാണ് സെൻസറുകൾ സ്ഥാപിച്ചത്. ഇതിലെ ഡാറ്റ തത്സമയം മഹാനഗര പാലികെയുടെ കേന്ദ്രങ്ങളിലും ലഭിക്കും. സെൻസറുകൾ സൗരോർജത്തിലാണ് പ്രവർത്തിക്കുക. സെൻസറിലെ വിവരങ്ങൾ കൃത്യസമയത്ത് നടപടികളെടുക്കാൻ സഹായകമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.