ബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം ജൂനിയർ എൻജിനീയർ ലോകായുക്ത പിടിയിൽ. ബാനസ്വാടി യൂനിറ്റിൽ ജോലി ചെയ്തിരുന്ന നാഗരാജ് നരസിംഹയാണ് പിടിയിലായത്. പുതിയ കണക്ഷൻ അനുവദിക്കാൻ നഗരത്തിലെ കരാറുകാരനിൽനിന്ന് നാലര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
കരാറുകാരൻ ലോകായുക്ത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ലോകായുക്ത ഉദ്യോഗസ്ഥർ നരസിംഹയെ കൈയോടെ പിടികൂടാൻ കെണിയൊരുക്കുകയായിരുന്നു. നരസിംഹക്കെതിരെ മുമ്പും നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.