ബംഗളൂരു: വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ വാട്സ്ആപ് നമ്പറൊരുക്കി ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്നുണ്ടായ പരാതിപ്രളയംമൂലം സ്ഥിരം ഹെൽപ് ലൈൻ നമ്പറായ 1912ൽ പരാതി അറിയിക്കൽ ദുഷ്കരമായിരുന്നു. മൺസൂൺ വരുന്ന പശ്ചാത്തലത്തിലാണ് പരാതി അറിയിക്കാൻ വാട്സ്ആപ്, എസ്.എം.എസ് സൗകര്യങ്ങളൊരുക്കുന്നത്. ഉപഭോക്താക്കൾക്ക് ഫോട്ടോയും മെസ്സേജും താഴെ പറയുന്ന നമ്പറുകളിലേക്കയക്കാം. ബംഗളൂരു ഈസ്റ്റ്: 8277884013, ബംഗളൂരു വെസ്റ്റ്: 8277884012, ബംഗളൂരു നോർത്ത്: 8277884014, ബംഗളൂരു സൗത്ത്: 8277884011, ബംഗളൂരു റൂറൽ: 8277884017. എസ്.എം.എസ് അയക്കേണ്ടത് 9480816108, 9480816109, 9480816110, 9480816111, 9480816114 എന്നീ നമ്പറുകളിലേക്കാണ്. പൊതുവായ പരാതികൾ 9449844640 വാട്സ്ആപ് നമ്പറിലും 9480816108 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയും ആയക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.