ബംഗളൂരു: ബംഗളൂരുവിന്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് സർവിസ് നടത്താൻ 120 നോണ്‍ എ.സി ഇലക്ട്രിക് ബസുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ബി.എം.ടി.സി. ബസുകളുടെ സർവിസ്, അറ്റകുറ്റപ്പണികള്‍ എന്നിവ കരാറടിസ്ഥാനത്തിൽ നല്‍കാനാണ് ബി.എം.ടി.സി തീരുമാനം. നാഷനല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം, ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട്, സ്റ്റേറ്റ് അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് ഫണ്ട് എന്നിവയിൽനിന്നുള്ള ഫണ്ട് ബസുകൾക്ക് അനുവദിക്കും.
നിലവില്‍ ബി.എം.ടി.സി സിറ്റി റൂട്ടുകളിലാണ് നോണ്‍ എ.സി ഇലക്ട്രിക് ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം, പാസഞ്ചര്‍ ഡിസ് പ്ലേ ബോര്‍ഡുകള്‍, സി.സി.ടി.വി കാമറ സംവിധാനങ്ങള്‍, പാനിക് ബട്ടണുകള്‍ തുടങ്ങിയവ ഇത്തരം ബസുകളിലുണ്ട്. അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ 100 ബി.എം.ടി.സി ഇലക്ട്രിക് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിനു പുറമെയാണ് പുതിയ 120 ബസുകള്‍ കൂടി അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.