ബംഗളൂരു: ചന്ദ്രലേഔട്ട് റിസർവോയറിൽനിന്നുള്ള ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി അധികൃതർ അറിയിച്ചു. മഹാലക്ഷ്മി ലേഔട്ട്, ജെ.സി റോഡ് ഫസ്റ്റ് മെയിൻ റോഡ് മുതൽ 12 ആം മെയിൻ റോഡ് വരെ, ആത്മീയ ഗളയര ബെളഗ, ശ്രീരാം നഗർ, മുനീശ്വര ബ്ലോക്ക്, ബോവി പാളയ, മൈകോ ലേഔട്ട് എന്നിവിടങ്ങളിൽ പകൽ ജലവിതരണം തടസ്സപ്പെടും.
ഗണേശ ബ്ലോക്ക്, രാജാജി നഗർ രണ്ടാം ബ്ലോക്ക് മുതൽ അഞ്ചാം ബ്ലോക്ക് വരെ, ജദറഹള്ളി, രാജാജി നഗർ, ഡോ. രാജ്കുമാർ റോഡ്, ഗുബ്ബന ഇൻഡസ്ട്രിയൽ ലേഔട്ട്, സുബ്രഹ്മണ്യനഗർ, കുവെംപു പാർക്ക് ഏ ശങ്കർ നാഗ് ബസ് സ്റ്റോപ്പ്, വാണിവിലാസ് ഗാർഡൻ, കുറുബറഹള്ളി, എസ്.വി.കെ. ലേഔട്ട്, കർണാടക ലേഔട്ട്, കാവേരി നഗർ, വൈലിക്കാവലു എന്നിവിടങ്ങളിലും ജലവിതരണം തടസ്സപ്പെടും.
ലക്ഷ്മി നഗർ, എം.ജി നഗർ, കിർലോസ്കർ കോളനി ഫസ്റ്റ് സ്റ്റേജ്, എൽ.ഐ.സി സോളനി, ടീച്ചേഴ്സ് കോളനി, സത്യനാരായണ ലേഔട്ട്, മീനാക്ഷി നഗർ, കാമാക്ഷി പാളയ, എസ്.ബി.ഐ ഓഫിസേഴ്സ് കോളനി, ബസവേശ്വര നഗർ, അഗ്രഹാര ദാസറഹള്ളി, കണ്ഠീരവ കോളനി, കെ.എച്ച്.ബി കോളനി, നഗരഭാവി, ദീപാഞ്ജലി നഗർ, കവിക ലേഔട്ട്, ഹംപി നഗർ, ന്യൂകോളനി, ആർ.പി.സി ലേഔട്ട്, റെംകോ ലേഔട്ട്, വിജയ നഗർ, ഹൊസഹള്ളി, വിദ്യാരണ്യ നഗർ, മാഗഡി റോഡ്, കൃഷ്ണപ്പ ലേഔട്ട്, അത്തിഗുപ്പെ, ചന്ദ്ര ലേഔട്ട് എന്നിവിടങ്ങളിലും ജലവിതരണം തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.