ബംഗളൂരു: മൈസൂരുവിലെ വിനോദ- തീർഥാടന കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ പുകവലി, മദ്യപാനം, ഗുഡ്ക, പാൻ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കാൻ കർണാടക സർക്കാർ.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ മൈസൂരുവിൽ ചേർന്ന ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. മേഖല പ്ലാസ്റ്റിക് വിമുക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ചാമുണ്ഡി ഹിൽസിന്റെ സമഗ്ര വികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കാനും അദ്ദേഹം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വികസന പദ്ധതിക്കായി ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയിൽ നിന്ന് 11 കോടി രൂപ അധിക ഫണ്ട് അനുവദിക്കും. ഇതോടൊപ്പം പ്രദേശത്തെ അഞ്ച് ക്ഷേത്രങ്ങളും നവീകരിക്കും.
ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രഫി നിരോധിക്കാനും തീരുമാനമായി. ഭക്തർ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനും നിർദേശം നൽകും. അതേസമയം, വസ്ത്രധാരണത്തിന് പ്രത്യേക രീതി നടപ്പാക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.