ബംഗളൂരു: ക്രിസ്മസ്-പുതുവര്‍ഷ അവധി തിരക്കിന്റെ മറവിൽ കേരള ആർ.ടി.സി ഫ്ലക്സി ടിക്കറ്റ് കൊള്ള തുടരുന്നതായി പരാതി. ബംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള പതിവ് സർവിസുകളിൽ ഇത്തവണ 50 ശതമാനം വരെ അധികനിരക്കാണ് ഈടാക്കുന്നത്. ഡിസംബർ 18 മുതൽ ജനുവരി അഞ്ചുവരെയുള്ള സർവിസുകളിലാണ് സൂപ്പർ ഫ്ലക്സി എന്ന പേരിൽ അധികനിരക്ക്.
ഇതോടെ എറണാകുളം തൃശൂർ റൂട്ടുകളിൽ കർണാടക ആർ.ടി.സിയുടെ പ്രതിദിന എ.സി സർവിസുകളേക്കാൾ കേരളത്തിന്റെ ടിക്കറ്റ് നിരക്ക് ഉയർന്നു. നാലു വർഷം മുമ്പ് ഫ്ലക്സി ടിക്കറ്റ് നിരക്ക് സമ്പ്രദായം ആരംഭിച്ചപ്പോൾ 15 ശതമാനം വരെ അധികനിരക്ക് ഈടാക്കിയിരുന്നു. തുടർന്ന് വർധന വരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.