ബംഗളൂരു: മണ്ഡ്യ ശ്രീരംഗപട്ടണയിൽ വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ ഭട്ടിനെതിരെ മണ്ഡ്യ പൊലീസ് ചൊവ്വാഴ്ച ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഞായറാഴ്ച ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഹനുമാൻ ജയന്തി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം ചെയ്യവേ നടത്തിയ പരാമർശങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിലാണ് കേസ്.
മുത്തലാഖ് എന്ന കുറ്റകൃത്യം 2019ൽ പാർലമെന്റ് പാസാക്കിയ ബില്ലിലൂടെ നരേന്ദ്ര മോദി ഇല്ലാതാക്കിയതോടെയാണ് മുസ്ലിം സ്ത്രീകൾക്ക് ‘സ്ഥിരം ഭർത്താവ്’ ലഭിച്ചത് എന്നും അതുവരെ മുസ്ലിം വനിതകൾക്ക് ഉറച്ച വിവാഹം ഇല്ലായിരുന്നെന്നും ഭട്ട് പറഞ്ഞിരുന്നു.
ഹിജാബ് വിലക്ക് നീങ്ങിയാൽ കോളജ് പഠനം തുടരും എന്ന് പറഞ്ഞ വിദ്യാർഥി മുസ്കാൻ ഖാനെ വെല്ലുവിളിക്കുകയും ചെയ്തു. അല്ലാഹു അക്ബർ വിളി വീട്ടിലോ പള്ളിയിലോ മതി, ഇവിടെ കഴിയണമെങ്കിൽ ജയ് ശ്രീറാം വിളിക്കണം. മുസ്കാന് ഇസ്ലാമിക സംഘടനകളുടെ സാമ്പത്തിക സഹായവും മറ്റു പിന്തുണയും ലഭിക്കുന്നുണ്ടെന്നും ആർ.എസ്.എസ് നേതാവ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.