ബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരുന്ന 2019ൽ കോവിഡ് മരുന്നുകളും സാമഗ്രികളും വാങ്ങിയതിലെ അഴിമതി സംബന്ധിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
മന്ത്രിസഭ ഉപസമിതിയും ഇതിനായി രൂപവത്കരിക്കും. ക്രമക്കേടുകള്‍ അന്വേഷിച്ച റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് അന്വേഷണം.3741.36 കോടി രൂപയുടെ മരുന്നും സാമഗ്രികളും വാങ്ങിയതിൽ 769 കോടിയുടെ ക്രമക്കേട് നടന്നതായാണ് കമീഷൻ കണ്ടെത്തൽ. കഴിഞ്ഞ ആഗസ്റ്റ് 31നാണ് 11 വാല്യങ്ങളുള്ള റിപ്പോർട്ട് കമീഷൻ സമർപ്പിച്ചത്. ബൃഹത് ബംഗളൂരു മഹാനഗര പാലികയിലും (ബി.ബി.എം.പി) 31 ജില്ലകളിലും കമീഷൻ പരിശോധന നടത്തിയിരുന്നു.
ക്രമക്കേടുകളിൽ പങ്കാളികളായ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തൽ, റിക്കവറി തുടങ്ങിയ നടപടികളുമായി സർക്കാർ മുന്നോട്ടു പോകാനാണ് മന്ത്രിസഭ തീരുമാനം. കോവിഡ് കാലത്തു നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായെന്ന് കമീഷൻ റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.