മംഗളൂരു: പശുമോഷണം കൂടിയതോടെ മോഷ്ടാക്കളെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയുമായ മങ്കൽ സുബ്ബ വൈദ്യ.
‘നമ്മള് എല്ലാദിവസവും പശുവിന് പാല് കുടിക്കുന്നു. നമ്മള് വാത്സല്യത്തോടെയും സ്നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട് -കര്‍വാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം. പക്ഷേ, മോഷണം സംശയിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ താന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ കാലത്തും പശുമോഷണം വ്യാപകമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണകാലത്ത് ആരും ഭയപ്പെടേണ്ടതില്ല. പശുക്കളും പശുവിനെ പരിപാലിക്കുന്നവരും സര്‍ക്കാറിന്റെ കാലത്ത് സുരക്ഷിതരായിരിക്കുമെന്നും വൈദ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.