ബംഗളൂരു: സ്ഥലം മാറ്റാതിരിക്കാൻ കോൺഗ്രസ് എം.എൽ.എയും മകനും 30 ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ മാനസിക പിരിമുറുക്കം കാരണം ദലിതനായ പൊലീസ് സബ് ഇൻസ്പെക്ടർ ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാറിനോട് വിശദീകരണം തേടി. കഴിഞ്ഞ മാസം രണ്ടിനാണ് യാദ്ഗിർ ജില്ലയിലെ യാദ്ഗിർ പൊലീസ് സ്റ്റേഷൻ എസ്.ഐ പരശുരാം (35) മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ ശ്വേത നൽകിയ പരാതിയെത്തുടർന്ന് കോൺഗ്രസ് എം.എൽ.എ. ചന്നറെഡ്ഡി പാട്ടീലിന്റെയും മകൻ പാമ്പനഗൗഡയുടെയും പേരിൽ പോലീസ് കേസെടുത്തിരുന്നു. ബോധപൂർവമായ അപമാനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സ്ഥലം മാറ്റാതിരിക്കണമെങ്കിൽ എം.എൽ.എയും മകനും പരശുരാമിനോട് 30 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടിരുന്നുവെന്നാണ് ഭാര്യ പരാതിയിൽ ആരോപിച്ചത്.
കർണാടക ആഭ്യന്തര വകുപ്പ് എസ്.ഐയുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രം കർണാടക സർക്കാറിന് നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.