മംഗളൂരു: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഏപ്രിൽ മുതൽ നേരിട്ട് വിമാന സർവിസ് ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാര വിമാനം IX499 ബുധനാഴ്ചകളിലാണ് സർവിസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ മൂന്ന് ഉച്ചക്ക് 2.50ന് മംഗളൂരു വിടുന്ന വിമാനം പ്രാദേശിക സമയം വൈകീട്ട് 6.25ന് ജിദ്ദയിൽ എത്തിച്ചേരും. IX498 മടക്ക വിമാനം പ്രാദേശിക സമയം വൈകീട്ട് 7.25ന് പുറപ്പെട്ട് പുലർച്ച 3.40ന് മംഗളൂരുവിൽ വന്നു ചേരും.
ഈ റൂട്ടിലേക്ക് 186 സീറ്റുകളുള്ള 737-800 ബോയിങ് വിമാനത്തിൽ യാത്രക്കുള്ള ബുക്കിങ് ആരംഭിച്ചു. നിലവിൽ മംഗളൂരുവിൽനിന്ന് അബൂദബി, ദുബൈ, ബഹ്റൈൻ, സൗദി അറേബ്യയിലെ ദമ്മാം, ദോഹ ഖത്തർ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് വിമാന സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.