ബംഗളൂരു: ദീപാവലി അവധിക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും രണ്ട് സ്പെഷൽ ട്രെയിനുകൾകൂടി പ്രഖ്യാപിച്ചു. യശ്വന്ത്പുര-കോട്ടയം- യശ്വന്ത്പുര സ്പെഷൽ (06215/06216), ഹുബ്ബള്ളി-കൊല്ലം- ഹുബ്ബള്ളി സ്പെഷൽ (07313/07314) എന്നീ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ഓരോ സർവിസുകളാണുണ്ടാവുക. ഈമാസം 29ന് വൈകീട്ട് 6.30ന് യശ്വന്ത്പുരയിൽനിന്ന് പുറപ്പെടുന്ന യശ്വന്ത്പുര- കോട്ടയം സ്പെഷൽ (06215) പിറ്റേന്ന് രാവിലെ 8.10ന് കോട്ടയത്തെത്തും. ഈ മാസം 30ന് രാവിലെ 11.10ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം- യശ്വന്ത്പുര സ്പെഷൽ (06216) 31ന് പുലർച്ചെ 1.15ന് യശ്വന്ത്പുരയിലെത്തും. കെ.ആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്.
ശനിയാഴ്ച വൈകീട്ട് 3.15ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി- കൊല്ലം സ്പെഷൽ ( 07313) ഹാവേരി, റാണിബെന്നൂർ, ദാവൻഗരെ, ബിരൂർ, അരസികരെ, തുമകൂരു വഴി രാത്രി 9.50ന് ചിക്കബാണവാരയിലെത്തും. ചിക്കബാണവാരക്കു പുറമെ, എസ്.എം.വി.ടി ബംഗളൂരു (രാത്രി 11.15), കെ.ആർ പുരം (രാത്രി 11.30), ബംഗാർപേട്ട് (12.20) എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. സേലം, തെങ്കാശി, ചെങ്കോട്ട, തെന്മല, പുനലൂർ (വൈകീട്ട് 3.25), ആവണീശ്വരം (3.29), കൊട്ടാരക്കര (3.49), കുണ്ടറ (3.59) വഴി വൈകീട്ട് 5.10ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ഞായറാഴ്ച രാത്രി 8.30ന് പുറപ്പെടുന്ന കൊല്ലം- ഹുബ്ബള്ളി സ്പെഷൽ (07314) തിങ്കളാഴ്ച രാവിലെ 11.30ന് എസ്.വി.ടി ബംഗളൂരുവിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.