ബംഗളൂരു: രാമനഗരയിലെ കനക്പുര മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചു. തനിക്കെതിരെ കേസുകൾ നിലവിലുള്ളത് ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക തള്ളാൻ സാധ്യതയുണ്ടെന്ന് ശിവകുമാർ കരുതിയിരുന്നു. തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം വ്യാഴാഴ്ച സഹോദരൻ ഡി.കെ. സുരേഷിനെക്കൊണ്ടും പത്രിക നൽകിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഈ നീക്കം. ശിവകുമാറിന്റെ പത്രിക സ്വീകരിച്ചതോടെ ഡി.കെ സുരേഷ് പത്രിക പിൻവലിക്കും. ഏപ്രിൽ 24 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ബംഗളൂരു റൂറൽ എം.പിയാണ് ഡി.കെ. സുരേഷ്. നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധന നടത്തുന്ന നടപടികൾ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിലും തന്റെ നാമനിർദേശ പത്രിക തള്ളാൻ ബി.ജെ.പി ശ്രമം നടത്തിയിരുന്നതായി ശിവകുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.