ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​റും ‘മാ​ധ്യ​മ’​വും സം​യു​ക്ത​മാ​യി തി​രൂ​ർ വാ​ഗ​ൺ ട്രാ​ജ​ഡി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഡോ​പ​മി​ൻ സ​മ്മി​റ്റി​​ന്റെ സ​ദ​സ്സ്

ഡോപമിൻ സമ്മിറ്റ് ശ്രദ്ധേയമായി

തി​രൂ​ർ: ജീ​വി​തം ആ​ന​ന്ദ​ക​ര​മാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക രീ​തി​ക​ളും മാ​ന​സി​കാ​രോ​ഗ്യം നി​ല​നി​ർ​ത്താ​നു​ള്ള നു​റു​ങ്ങു​വി​ദ്യ​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി ഡോ​പ​മി​ൻ സ​മ്മി​റ്റ് ശ്ര​ദ്ധേ​യ​മാ​യി. തി​രൂ​ർ മ​ങ്ങാ​ട്ടി​രി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​റും ‘മാ​ധ്യ​മ’​വും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തി​രൂ​ർ വാ​ഗ​ൺ ട്രാ​ജ​ഡി സ്മാ​ര​ക ടൗ​ൺ​ഹാ​ളി​ൽ ഡി​വൈ.​എ​സ്.​പി​യും സി​നി​മ താ​ര​വു​മാ​യ സി​ബി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ലെ ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​ത് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​തി​ലൂ​ടെ സ​ന്തോ​ഷ​ത്തോ​ടെ ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​നാ​വു​മെ​ന്നും സി​ബി തോ​മ​സ് പ​റ​ഞ്ഞു.

ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​ർ ചെ​യ​ർ​മാ​നും മാ​നാ​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ഹൈ​ദ​ര​ലി ക​ള്ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ ജി.​എ​സ്. പ്ര​ദീ​പി​ന്റെ ‘അ​റി​വി​ലൂ​ടെ ആ​ന​ന്ദം’ എ​ന്ന വി​ഷ​യ​ത്തി​ലെ ക്ലാ​സ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. മാ​നാ​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​യും ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മി​നി ഹൈ​ദ​ര​ലി ക​ള്ളി​യ​ത്ത് വെ​ബ് സൈ​റ്റി​ന്റെ റീ​ലോ​ഞ്ച് നി​ർ​വ​ഹി​ച്ചു.

‘സ​ന്തോ​ഷ​ത്തി​ന്റെ ജീ​വ​ശാ​സ്ത്രം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ഹൈ​ദ​ര​ലി ക​ള്ളി​യ​ത്തും ‘സം​ഗീ​ത​ത്തി​ലൂ​ടെ ആ​ന​ന്ദം’ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക അ​ഞ്ജു ജോ​സ​ഫും ക്ലാ​സെ​ടു​ത്തു. ആ​ല​ത്തി​യൂ​ർ ഇ​മ്പി​ച്ചി ബാ​വ ഹോ​സ്പി​റ്റ​ൽ എം.​ഡി കെ. ​സു​ഹൈ​ബ് അ​ലി, മാ​ധ്യ​മം മ​ല​പ്പു​റം ബ്യൂ​റോ ചീ​ഫ് പി. ​ഷം​സു​ദ്ദീ​ൻ, ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​ർ കൗ​ൺ​സി​ല​ർ പി.​കെ. ക​മ​റു​ന്നീ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റും കൗ​ൺ​സി​ല​റു​മാ​യ ഷി​ജോ ആ​ന്റ​ണി സ്വാ​ഗ​ത​വും ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​ർ മാ​നേ​ജ​ർ ജി​ഷ്ണു ന​ന്ദി​യും പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക അ​ഞ്ജു ജോ​സ​ഫി​ന്റെ സം​ഗീ​ത​വും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്വ​വും പ​രി​പാ​ടി​ക്ക് മാ​റ്റേ​കി.

Tags:    
News Summary - Dopamine Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.