മംഗളൂരു: മംഗളൂരു നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പൊലീസ് മയക്കുമരുന്ന് വേട്ട. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് മലയാളിയായ കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ഡി.ഫാം വിദ്യാർഥിയും കൊച്ചി സ്വദേശിയുമായ അദുൻ ദേവ്(26), മംഗളൂരു കസബ ബങ്കര സ്വദേശിയും നഗരത്തിൽ പഴം വിൽപന കടയിൽ ജീവനക്കാരനുമായ മുഹമ്മദ് അഫ്റാർ (23), മംഗളൂരു തുംകൂര്‍ സ്വദേശിയും മെഡിക്കൽ പി.ജി വിദ്യാർഥിയുമായ ഡോ.വി.എസ്. ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
അദുൻ ദേവും ഹര്‍ഷ കുമാറും മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.കഞ്ചാവ് ഉപയോഗിച്ചതിനും വിറ്റതിനും ബുധനാഴ്ച ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റൽ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഒമ്പതുപേർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.