ബംഗളൂരു: മൈസൂരുവിൽനിന്ന് സർവിസ് ആരംഭിക്കുന്നതും മൈസൂരുവിൽ സർവിസ് അവസാനിപ്പിക്കുന്നതുമായ എട്ട് ട്രെയിനുകൾ അശോകപുരത്തേക്ക് നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. എം.ജി.ആർ ചെന്നൈ- മൈസൂരു- എം.ജി.ആർ ചെന്നൈ (16021/16022), മൈസൂരു- കെ.എസ്.ആർ ബംഗളൂരു- മൈസൂരു (20623/20624), എം.ജി.ആർ ചെന്നൈ- മൈസൂരു- എം.ജി.ആർ ചെന്നൈ (16551/16552), കച്ചെഗുഡ- മൈസൂരു- കച്ചെഗുഡ (12785/12786) എന്നീ ട്രെയിനുകളാണ് അശോകപുരത്തേക്ക് നീട്ടിയത്. ഇവയുടെ പേരിലും സമയത്തിലും മാറ്റം വരും.
ഏപ്രിൽ ഏഴു മുതൽ എം.ജി.ആർ ചെന്നൈ- അശോകപുരം (16021), ഏപ്രിൽ എട്ടു മുതൽ അശോകപുരം- എം.ജി.ആർ ചെന്നൈ (16022), അശോകപുരം- കെ.എസ്.ആർ ബംഗളൂരു (20623), കെ.എസ്.ആർ ബംഗളൂരു - അശോകപുരം (20624), എം.ജി.ആർ ചെന്നൈ- അശോകപുരം (16551), അശോകപുരം- എം.ജി.ആർ ചെന്നൈ (16552), കച്ചെഗുഡ- അശോകപുരം (12785), അശോകപുരം- കച്ചെഗുഡ (12786) എന്നീ പേരുകളിലാണ് ഈ ട്രെയിനുകൾ സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.