ബംഗളൂരു: വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സൗകര്യങ്ങൾ സുഗമമാക്കാൻ ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) നിർമിച്ച ഇ.വി മിത്ര ആപ് ഇനി പുതിയ രൂപത്തിൽ. പ്രൊഫൈൽ പേഴ്സനലൈസേഷൻ, പണമടക്കാൻ വ്യത്യസ്ത ഓപ്ഷനുകൾ, ബഹുഭാഷ സപ്പോർട്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ പുതുക്കിയ ആപ്പിൽ ലഭ്യമാണ്.
ചാർജിങ് സ്റ്റേഷനുകളുടെ സ്ഥലം, സ്ലോട്ടുകളുടെ ലഭ്യത, അവിടെ ലഭ്യമാകുന്ന മറ്റു സൗകര്യങ്ങൾ എന്നിവയും ആപ്പിലൂടെ ലഭ്യമാകും. പഴയ ആപ് ഉപയോഗിക്കുന്നവർ അത് അൺ ഇൻസ്റ്റാൾ ചെയ്ത് പുതുക്കിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. വാലറ്റിൽ പണമുണ്ടെങ്കിൽ അത് പുതുക്കിയ ആപ്പിലും ലഭ്യമാകും. ചാർജിങ് തുടങ്ങാനും പണമടക്കാനും വാട്സ്ആപ് ബോട്ടും അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.