ബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബി.എം.ടി.സി ഡിസംബർ അവസാനത്തോടെ 120 നോൺ എ.സി ഇലക്ട്രിക് മിനി ഫീഡർ ബസ് സർവിസുകൾ തുടങ്ങും.
തുടർ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടാണ് കൂടുതൽ ഫീഡർ സർവിസുകൾ ആരംഭിക്കുന്നത്. അടുത്തവർഷം ഏപ്രിലോടെ ഫീഡർ സർവിസുകളുടെ എണ്ണം 300 ആയി ഉയർത്തും.
നിലവിൽ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡർ സർവിസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകൾ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡർ സർവിസുകൾ വ്യാപിപ്പിക്കുന്നത്. മെട്രോ സർവിസുള്ള റൂട്ടുകളിൽ ബി.എം.ടി.സിയുടെ നേരത്തെയുള്ള ബസുകൾ പുനഃക്രമീകരിക്കും. ബനശങ്കരി മെട്രോ സ്റ്റേഷനെയും ബി.ടി.എം ലേഔട്ടിനെയും ബന്ധിപ്പിച്ച് ആരംഭിച്ച ഫീഡർ സർവിസ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു. റൂട്ട് നമ്പർ എം.എഫ്-21 ബസ് ബനശങ്കരി മെട്രോ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ജെ.പി നഗർ സിക്സ്ത്ത് ഫെയ്സ്, ഡെൽമിയ, ജെ.പി നഗർ തേഡ് ഫെയ്സ്, മഡിവാള ലേക്ക്, മഹാദേശനഗർ വഴി ബി.ടി.എം ലേഔട്ട് ബി.എം.ടി.സി ബസ് ടെർമിനലിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.