ഫെയ്മ കർണാടക ഇന്ദിര നഗർ ഇ.സി.എ ഹാളിൽ സംഘടിപ്പിച്ച വിഷു കൈനീട്ടം കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) കർണാടക ഇന്ദിര നഗർ ഇ.സി.എ ഓഡിറ്റോറിയത്തിൽ വിഷു കൈനീട്ടം സംഘടിപ്പിച്ചു. കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു . ഫെയ്മ കർണാടക പ്രസിഡന്റ് റജികുമാർ അധ്യക്ഷതവഹിച്ചു.
കൽപക ഗോപാലൻ, നടി ശ്രീദേവി ഉണ്ണി, ഫെയ്മ കർണാടക സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ബി. അനിൽ കുമാർ, ലോക കേരളസഭാംഗം സി. കുഞ്ഞപ്പൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, കൈരളി കലാ സമിതി സെക്രട്ടറി പി.കെ. സുധീഷ്, ഇ.സി.എ മുൻ പ്രസിഡന്റ് ഒ. വിശ്വനാഥൻ, ശ്രീനാരായണ സമിതി സെക്രട്ടറി എം.കെ. രാജേന്ദ്രൻ, കലാവേദി മുൻ പ്രസിഡന്റ് പി.വി.എൻ ബാലകൃഷ്ണൻ, തേജസ് ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിഡന്റ് മധു കലമാനൂർ, കേരള എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അർജുൻ സുന്ദരേശൻ, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അലക്സ്, ബാംഗ്ലൂർ മലയാളീസ് അസോസിയേഷൻ പ്രസിഡന്റ് സുജയൻ നമ്പ്യാർ, മലയാളം മിഷൻ കർണാടക പ്രസിഡന്റ് കെ. ദാമോദരൻ, നന്മ ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് ഹരിദാസൻ, ബാംഗ്ലൂർ മലയാളി ഫോറം പ്രസിഡന്റ് പി.ജെ ജോജോ, കേരള സമാജം സൗത്ത് വെസ്റ്റ് പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത്, നന്മ മലയാളി കൾചറൽ അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് അമ്പാടി തുടങ്ങി സംഘടന ഭാരവാഹികൾ സംബന്ധിച്ചു. കലാപരിപാടികൾ, ഹൃതിക മനോജും സംഘവും അവതരിപ്പിച്ച കരോക്കെ ഗാനമേള, വിഷു കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.