തീപിടിച്ച് നശിച്ച മംഗളൂരുവിലെ അപാർട്മെന്റ് കെട്ടിടം
ബംഗളൂരു: മംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വൻതീപിടിത്തം. ഉള്ളിൽ കുടുങ്ങിയ 30 ഓളം പേരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. മംഗളൂരു ബജ്പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിര്‍വശത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് പുക ഉയര്‍ന്നപ്പോള്‍ മാത്രമാണ് താമസക്കാര്‍ തീപിടിത്തമുണ്ടായതായി അറിഞ്ഞത്. സഹായത്തിനായി ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല.
ഉടന്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെയാണ് താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തിയത്. മീറ്റര്‍ ബോര്‍ഡ് കത്തിയതിനാല്‍ മൊബൈല്‍ വെളിച്ചം ഉപയോഗിച്ചാണ് ഫ്ലാറ്റുകളില്‍നിന്ന് ആളുകളെ പുറത്തെത്തിച്ചത്.
പൊലീസ് പരിശോധന നടത്തി. 10 വര്‍ഷം പഴക്കമുള്ള ഈ അപാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ 21 ഫ്ലാറ്റുകളാണുള്ളത്. തീപിടിത്തം ഉണ്ടാകുമ്പോള്‍ ആറു ഫ്ലാറ്റുകളിലാണ് താമസക്കാർ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.