മംഗളൂരു: വിരമിച്ച കർണാടക ഡി.ജി.പി ഓം പ്രകാശ് കൊല്ലപ്പെട്ട സംഭവത്തിൽ തെളിവില്ലാതെയാണ് പൊലീസ് ഭാര്യ പല്ലവിയെ പ്രതിയാക്കിയതെന്ന് മുൻ ഡിവൈ.എസ്.പി അഡ്വ.അനുപമ ഷേണായി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊലപാതകത്തിൽ ഒരു നിരോധിത സംഘടനക്ക് പങ്കുണ്ടെന്ന് ആരോപിച്ച ഭാരതീയ ജനശക്തി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അനുപമ കേസ് എൻ.ഐ.എ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു.
ഓം പ്രകാശിന് നിരോധിത സംഘടന അംഗങ്ങളുമായും കുറ്റവാളികളുമായും ബന്ധമുണ്ടെന്ന് ഭാര്യ പല്ലവി ഒരു വാട്ട്സാപ്പ് സന്ദേശത്തിൽ പറഞ്ഞതായി അനുപമ അവകാശപ്പെട്ടു .സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് നിരോധിത സംഘടന കേഡർമാരെ പൊലീസ് വകുപ്പിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടോ, അവരെ വകുപ്പിൽ ഉൾപ്പെടുത്താൻ സമ്മർദം ഉണ്ടായിരുന്നോ എന്നീ കാര്യങ്ങൾ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓം പ്രകാശിന്റെ ഭാര്യയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വാദത്തെ പിന്തുണക്കുന്ന തെളിവുകളോ സി.സി ടി.വി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ല. അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിയതിൽ നിരോധിത സംഘടന അംഗങ്ങൾക്ക് പങ്കുണ്ടെന്ന് തനിക്ക് തോന്നുന്നു, നിരോധിത സംഘടനയുടെ പങ്കാളിത്തം സംബന്ധിച്ച് എൻ.ഐ.എ സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.