മാണ്ഡ്യയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കാറപകടം
ബംഗളൂരു: ബംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിൽ തുബിനകെരെയ്ക്ക് സമീപം വ്യാഴാഴ്ച കർണാടക ആർ.ടി.സിയുടെ ഐരാവത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രാജെ അരശ് (51), ഭാര്യ നിശ്ചിത (45), ബന്ധു ചന്ദ്രു (62), ചന്ദ്രുവിന്റെ ഭാര്യ സുവേദിനി റാണി (50) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു അപകടത്തിൽപെട്ട കുടുംബം.
എക്സ്പ്രസ് വേയിലെ എക്സിറ്റ് റോഡ് സംബന്ധിച്ച് കാർ ഡ്രൈവർ ആശയക്കുഴപ്പത്തിലായപ്പോൾ വന്ന വഴിയേ തിരിച്ചുപോകാൻ ശ്രമിക്കവെ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നെന്നാണ് വിവരം. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. നാലുപേരും സംഭവസ്ഥലത്ത് മരിച്ചു. ഡി.ഐ.ജി (സൗത്ത് ഡിവിഷൻ) ബോറലിംഗയ്യയും മാണ്ഡ്യ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ഡിയും അപകടസ്ഥലം പരിശോധന നടത്തി. മാണ്ഡ്യ റൂറൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.