ബംഗളൂരു: പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് ബംഗളൂരു പാലസ് മൈതാനം ഭൂമി കൂടി ചേർത്ത് റോഡ് വികസിപ്പിക്കാൻ ഒരുങ്ങി സർക്കാർ. കഴിഞ്ഞ മന്ത്രിസഭ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ജയമഹൽ റോഡും ബെള്ളാരി റോഡും മേക്രി സർക്കിളും വീതി കൂട്ടാൻ പാലസ് ഗ്രൗണ്ടിലെ 15.5 ഏക്കർ അക്വയർ ചെയ്യാൻ 2006ൽ സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിന്റെ മുന്നോടിയായി ഗ്രൗണ്ടിനകത്ത് ചുറ്റുമതിലും പണിതു. എന്നാൽ കഴിഞ്ഞ ബി.ജെ.പി സർക്കാർ കൊട്ടാരം ഭൂമി ഏറ്റെടുക്കലിനെതിരെ നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ 2006-'07 കൊട്ടാരം അധികൃതർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ നഗരവികസന ചീഫ് സെക്രട്ടറി, അഡി. ചീഫ് സെക്രട്ടറി, ബൃഹത് ബംഗളൂരു മഹാനഗരപാലിക കമീഷണർ എന്നിവർക്ക് എതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ വേളയിലാണ് റോഡ് വീതികൂട്ടൽ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുന്നത്. ഭൂമി നേരിട്ട് ഏറ്റെടുക്കുന്നതിന് പകരം ട്രാൻസ്ഫറബ്ൾ ഡെവലപ്മെന്റ് റൈറ്റ്സ് (ടി.ഡി.ആർ) 1996ൽ സർക്കാർ പാലസ് ഗ്രൗണ്ട് പാർക്കായി പ്രഖ്യാപിക്കുകയും തുറന്ന മൈതാനമായി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ച വിജ്ഞാപനത്തിന് കർണാടക ഹൈകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, മൈസൂർ രാജകുടുംബം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും തൽസ്ഥിതി ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.