ജൂബിലി കോളജിൽ സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തിയ അഭിജയ് മധുസൂദനൻ, കൊമേഴ്സിൽ ഒന്നാമതെത്തിയ ജയശ്രീ, സി.എം.ആർ പി.യു കോളജിൽ സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തിയ മേഘ്ന എം. നമ്പ്യാർ, കൊമേഴ്സിൽ ഒന്നാമതെത്തിയ കെ. ഇഷാനി
ബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി കോളജ് രണ്ടാം വർഷ പി.യു പരീക്ഷയിൽ മികച്ച വിജയം നേടി. കോമേഴ്സ് വിഭാഗത്തിൽ കോളജ് 93 ശതമാനം വിജയം കരസ്ഥമാക്കി.
528 മാർക്ക് നേടി ജയശ്രീ കോളജിൽ ഒന്നാം സ്ഥാനവും 526 മാർക്കോടെ ജനനി രണ്ടാം സ്ഥാനവും 524 മാർക്ക് വാങ്ങി സാറാ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. സയൻസ് വിഭാഗത്തിൽ കോളജ് 89 ശതമാനം വിജയം കരസ്ഥമാക്കി. 570 മാർക്കോടെ അഭിജയ് മധുസൂദനൻ കോളജിൽ ഒന്നാം സ്ഥാനവും, 555 മാർക്ക് വാങ്ങി ടെറൻസ് പോൾ രണ്ടാം സ്ഥാനവും, 542 മാർക്കോടെ രമ്യ യു മൂന്നാം സ്ഥാനവും 541 മാർക്കുള്ള വിഘ്നേഷ് എൻ നാലാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.