രണ്ട് ദോശയ്ക്കും ഒരു പ്ലേറ്റ് ഇഡ്ഡലിക്കും ചിലാവായത് 1,000 രൂപ!

ബംഗളൂരു: ഭക്ഷണ സാധനങ്ങള്‍ക്ക് ചെലവേറിയ ഗുരുഗ്രാം നഗരത്തിൽ നിന്നും അര മണിക്കൂർ കാത്തിരുന്നു കഴിച്ച രണ്ട് ദോശയ്ക്കും ഒരു പ്ലേറ്റ് ഇഡ്ഡലിക്കും ചിലവായ തുക കണ്ട ഞെട്ടലിലാണ് ആശിഷ് സിംങ് എന്ന യുവാവ്. രണ്ട് ദോശയ്ക്കും ഒരു പ്ലേറ്റ് ഇഡ്ഡലിക്കും ബില്ല് 1000 രൂപ. 32-ആം അവന്യൂവിലെ ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ നിന്നാണ് ആശിഷ് ഭക്ഷണം കഴിച്ചത്.

ആശിഷ് തന്നെയാണ് തന്‍റെ എക്സ് അക്കൗണ്ട് വഴി വിവരം പങ്കുവെച്ചത്. 'ഗുരുഗ്രാമിന് ഭ്രാന്താണ്, 30 മിനിറ്റ് കാത്തിരുന്ന ശേഷം 1000 ചെലവാക്കി രണ്ട് ദോശയും ഇഡ്ഡലിയും കഴിച്ചു. ന്യായ വിലയുള്ളതും നല്ലതുമായ ദോശ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു' എന്നാണ് ഭക്ഷണത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ആശിഷ് എക്സിൽ കുറിച്ചത്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്‍റുമായെത്തിയെത്തിയത്.

ചിലര്‍ ഈ വില ന്യായമാണെന്ന് വാദിച്ചു. മറ്റുള്ളവര്‍ വില കുറഞ്ഞ മറ്റ് റെസ്റ്റോറന്‍റുകളുടെ ലിസ്റ്റുകള്‍ പങ്കുവച്ചു. കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഒരേ വിലയ്ക്ക് നിങ്ങള്‍ക്ക് ഇഡലിയും ദോശയും ലഭിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. 32-ആം അവന്യൂ ഒരു റെസ്റ്റോറന്‍റിനുള്ള ഏറ്റവും പ്രീമിയം ലൊക്കേഷനാണെന്നും അതിനാൽ ഉയർന്ന വില പ്രതീക്ഷിക്കണമെന്നും അഭിപ്രായങ്ങളുണ്ട്.

Tags:    
News Summary - 'Gurugram is Crazy': Man Rants About Paying Rs 1000 For Idli, Dosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.