ബംഗളൂരു: പല്ലക്കി സ്ലീപ്പർ സർവിസുകൾ ഹിറ്റായതോടെ ഈ ഗണത്തിൽ 100 ബസുകൾകൂടി നിരത്തിലിറക്കാൻ കർണാടക ആർ.ടി.സി (കെ.എസ്.ആർ.ടി.സി) തീരുമാനം. ‘ഹാപിനെസ് ഈസ് ട്രാവലിങ്’ എന്ന ടാഗ് ലൈനിൽ കഴിഞ്ഞ ഒക്ടോബറിൽ അവതരിപ്പിച്ച പല്ലക്കി സർവിസുകൾ ഉദ്ഘാടനം മുതൽ സീറ്റുകൾ നിറഞ്ഞാണ് സർവിസ് നടത്തുന്നത്.
30 സ്ലീപ്പർ ബർത്തുകളുള്ള പ്രീമിയം സർവിസായ അംബാരി ഉത്സവിന്റെ യാത്രാസൗകര്യങ്ങൾ നൽകുന്ന പല്ലക്കി സർവിസുകൾക്ക് പ്രീമിയം ബസുകളെക്കാൾ ചാർജ് കുറവാണ്. നോൺ-എ.സി സ്ലീപ്പർ ബസുകളായാണ് ഇവ സർവിസ് നടത്തുന്നത്. കേരളത്തിലേക്കടക്കമുള്ള റൂട്ടുകളിൽ 40 പല്ലക്കി ബസുകളാണ് നിലവിലുള്ളത്. വൈകാതെ 100 ബസുകൾകൂടി നിരത്തിലിറക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി അൻപുകുമാർ പറഞ്ഞു. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ് എന്നിവയാണ് എ.സി സ്ലീപ്പർ ബസ് സർവിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.