പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി

ബം​ഗ​ളൂ​രു: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഹാ​സ​ൻ മു​ൻ ജെ.​ഡി.​എ​സ് എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ ജാ​മ്യാ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ത​ള്ളി. നാ​ലാ​മ​ത്തെ കേ​സി​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണി​ത്. നേ​ര​ത്തെ മൂ​ന്ന് കേ​സു​ക​ളി​ലെ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഹാ​സ​നി​ലെ എം.​പി​യാ​യി​രു​ന്ന പ്ര​ജ്വ​ൽ ബ​ലാ​ത്സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് നി​ര​വ​ധി സ്ത്രീ​ക​ൾ രം​ഗ​ത്തു വ​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കേ പ്ര​ജ്വ​ൽ ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല വി​ഡി​യോ​ക​ൾ മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വ​നി​ത ക​മീ​ഷ​നും പൊ​ലീ​സി​നും പ​രാ​തി ല​ഭി​ച്ച​ത്. മൂ​വാ​യി​ര​ത്തോ​ളം വി​ഡി​യോ ക്ലി​പ്പു​ക​ൾ അ​ട​ങ്ങി​യ പെ​ൻ​ഡ്രൈ​വു​ക​ൾ പാ​ർ​ക്കു​ക​ളി​ലും സ്റ്റേ​ഡി​യ​ത്തി​ലു​മു​ൾ​പ്പെ​ടെ വി​ത​റി​യ നി​ല​യി​ൽ പ​ല​ർ​ക്കാ​യി കി​ട്ടു​ക​യാ​യി​രു​ന്നു. ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നു​പി​ന്നാ​ലെ പ്ര​ജ്വ​ൽ രാ​ജ്യം വി​ട്ടി​രു​ന്നു. കേ​സ​ന്വേ​ഷി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. പ്ര​ജ്വ​ലി​ന്‍റെ പി​താ​വ് എ​ച്ച്.​ഡി. രേ​വ​ണ്ണ എം.​എ​ൽ.​എ ബ​ലാ​ത്സം​ഗ കേ​സി​ലും മാ​താ​വ് ഭ​വാ​നി രേ​വ​ണ്ണ അ​തി​ജീ​വ​ത​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​ണ്. ഇ​രു​വ​രും സോ​പാ​ധി​ക ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ക​ഴി​യു​ക​യാ​ണ്.

Tags:    
News Summary - High Court rejects Prajwal Revanna's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.