ബംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വിദ്യാർഥികൾക്കായി ജന- വന ഫെസ്റ്റിവൽ സംഘടിപ്പിക്കും. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കുന്ന മേളയിൽ പരിസ്ഥിതി ബോധവത്കരണം ലക്ഷ്യമിട്ട് പരിസ്ഥിതി സിനിമകളുടെ പ്രദർശനം, ശിൽപശാലകൾ തുടങ്ങിയവയുണ്ടാകും. അസിം പ്രേംജി യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഏഴു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ശിൽപശാലകൾ നടത്തും. താൽപര്യമുള്ള സ്കൂളുകൾക്ക് 30 വരെ വിദ്യാർഥികളെ സെഷനിൽ പങ്കെടുപ്പിക്കാം. അധ്യാപകർക്കുള്ള ശിൽപശാലയും സംഘടിപ്പിക്കും.
താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ശനിയാഴ്ച പരിസ്ഥിതി ചലച്ചിത്ര മേളയിൽ എട്ട് സിനിമകൾ പ്രദർശിപ്പിക്കും. ജോയ്, പാട്രിക് ആൻഡ് വെയ്ൽ, ദ മാൻഗ്രോവ് ഫാമിലി, ദ കെയർ ടേക്കേഴ്സ് എന്നിവയും ഞായറാഴ്ച ഫൈൻഡിങ് സോളോ, കോറൽ വുമൺ, വൺസ് ദേർ വാസ് എ സീ, ദ ലെപേഡ്സ് ട്രൈബ് എന്നീ സിനിമകളും പ്രദർശിപ്പിക്കും. രജിസ്ട്രേഷന്: www.bannerughattabiopark.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.