ബംഗളൂരു: വിഷു അവധിക്കാല തിരക്ക് കണക്കിലെടുത്ത് കണ്ണൂരിൽനിന്ന് ഷൊർണൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്ക് തിങ്കളാഴ്ച സ്പെഷൽ ട്രെയിൻ സർവിസ് നടത്തും. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് 6.25ന് പുറപ്പെടുന്ന കണ്ണൂർ- എസ്.എം.വി.ടി സ്പെഷൽ (06574) ചൊവ്വാഴ്ച രാവിലെ എട്ടിന് എസ്.എം.വി.ടി ബൈയപ്പനഹള്ളിയിലെത്തും.
തലശ്ശേരി (6.55), വടകര (7.20), കോഴിക്കോട് (8.10), തിരൂർ (8.50), ഷൊർണൂർ (9.40), പാലക്കാട് (11.00), കോയമ്പത്തൂർ (12.30), തിരുപ്പൂർ (പുലർച്ച 1.20), ഈറോഡ് (1.20), സേലം (3.20), കുപ്പം (5.33), ബംഗാർപേട്ട് (6.10 എന്നിവയാണ് സ്റ്റോപ്പുകൾ. വെള്ളിയാഴ്ച ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ മുഴുവൻ സീറ്റും സർവിസ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം റിസർവ്ഡ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.