Re Exam

ക​ര്‍ണാ​ട​ക പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ (കെ.​സി.​ഇ.​ടി) എ​ഴു​തു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ക​ര്‍ണാ​ട​ക എ​ക്സാ​മി​നേ​ഷ​ന്‍ അ​തോ​റി​റ്റി(​കെ.​ഇ.​എ) പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഈ ​വ​ര്‍ഷം പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

ഏ​പ്രി​ല്‍ 16,17 ദി​വ​സ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ ന​ട​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പേ​രും ലോ​ഗി​ന്‍ ഐ.​ഡി​യും ന​ല്‍കി അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ kea.kar.nic.in എ​ന്ന സൈ​റ്റി​ല്‍ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്യു.​ആ​ര്‍ കോ​ഡ് അ​ട​ങ്ങി​യ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ആ​ണ് ല​ഭി​ക്കു​ക. കൂ​ടാ​തെ ഒ.​ടി.​പി, മു​ഖം തി​രി​ച്ച​റി​യ​ല്‍ (facial recognition) എ​ന്നി​വ മു​ഖേ​ന​യാ​ണ് ലോ​ഗി​ന്‍ ന​ട​ത്തു​ക.

അ​ഡ്മി​ഷ​ന്‍ കാ​ര്‍ഡു​ക​ളോ​ടൊ​പ്പം സാ​മ്പി​ള്‍ ഒ.​എം.​ആ​ര്‍ ഷീ​റ്റും മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളും ഡൗ​ൺ ലോ​ഡ് ചെ​യ്തെ​ടു​ക്കാം. പ​രീ​ക്ഷ​യി​ലെ പി​ഴ​വു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ഈ ​ഒ.​എം.​ആ​ര്‍ ഷീ​റ്റ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും വി​ദ്യാ​ര്‍ഥി​ക​ള്‍ നി​ർ​ദേ​ശ​ങ്ങ​ള്‍ വാ​യി​ച്ചി​രി​ക്ക​ണ​മെ​ന്നും ക​ര്‍ണാ​ട​ക പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്. പ്ര​സ​ന്ന പ​റ​ഞ്ഞു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് കെ.​ഇ.​എ​യു​ടെ വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കാം.

Tags:    
News Summary - Karnataka Common Entrance Exam: Admission tickets released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-10 03:50 GMT