കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര 

മലയാളികളെ കർശനമായി നിരീക്ഷിക്കാൻ ഉത്തരവിട്ട് കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിന് മുൻകരുതലെന്ന പേരിൽ കേരളത്തിൽനിന്ന് വരുന്ന മലയാളികളെ കർനമായി പരിശോധിക്കാൻ നടപടി സ്വീകരിക്കുമെന്ന് കർണാടക. കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടക് മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കുടകിലേക്കെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കാൻ പൊലീസിന് മന്ത്രി നിർദേശം നൽകി.

ദക്ഷിണ കന്നടയിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നിരുന്നെന്ന ആരോപണത്തെ തുടർന്നാണ് അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നത്. കർണാടകയിൽ കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് മുങ്ങുന്നവരും കേരളത്തിൽ കുറ്റകൃത്യം നടത്തി കർണാടകയിലേക്ക് കടക്കുന്നവരുമുണ്ടെന്നും എല്ലാവരെയും കർശന പരിശോധനക്ക് വിധേമാക്കുമെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തിനായി കുടകിന്റെ വിവിധ ഭാഗങ്ങളിൽ 95 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, അതിർത്തിയിൽ പരിശോധന ശക്തമാക്കിയാൽ പതിവായി കുടക്, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള യാത്രികരെ അത് വലക്കും.

Tags:    
News Summary - Karnataka steps up vigilance in Kodagu district bordering Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.