മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘കാരുണ്യ ബംഗളൂരു’ ചാരിറ്റബ്ൾ ട്രസ്റ്റ് നൽകുന്ന തുകയുടെ ചെക്ക് ഭാരവാഹികൾ നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
ബംഗളൂരു: വയനാടിന്റെ പുനർനിർമിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യ ബംഗളൂരു ചാരിറ്റബ്ൾ ട്രസ്റ്റ് ഒരു ലക്ഷം രൂപ കൈമാറി. ചെയർമാൻ എ. ഗോപിനാഥ്, ട്രഷറർ കെ.പി. മധുസൂദനൻ, ജനറൽ സെക്രട്ടറി കെ. സുരേഷ് എന്നിവർ ബംഗളൂരു നോർക്ക ഓഫിസിൽ എത്തി വകിസന ഓഫിസർ റീസ രഞ്ജിത്തിന് തുക കൈമാറി. 2007 മുതൽ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നോർക്ക രജിസ്ട്രേഡ് സംഘടനയായ ‘കാരുണ്യ ബംഗളൂരു’വിൽ 1600ഓളം അംഗങ്ങളാണുള്ളത്.
നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വികസന ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.