കെ.​സി.​കെ ജി​ല്ല ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ഇ​ന്നും നാ​ളെ​യുമായി നടക്കും

കെ.​സി.​കെ ജി​ല്ല ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ഇ​ന്നും നാ​ളെ​യുമായി നടക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ക​ള​രി​പ്പ​യ​റ്റ് കൗ​ൺ​സി​ൽ (കെ.​സി.​കെ) സം​ഘ​ടി​പ്പി​ക്കു​ന്ന ബം​ഗ​ളൂ​രു  ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​ല്ലേ​ശ്വ​രം എം.​ഇ.​എ​സ് കി​ഷോ​ർ കേ​ന്ദ്ര സ്കൂ​ളി​ൽ ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ സ്പെ​ഷ​ൽ ഡ്യൂ​ട്ടി ഓ​ഫി​സ​ർ ഡോ. ​വൈ​ഷ്ണ​വി കു​പ്പു​സ്വാ​മി, ക​ർ​ണാ​ട​ക സം​സ്ഥാ​ന ബ​യോ എ​ന​ർ​ജി ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും എ.​ഐ.​സി.​സി അം​ഗ​വു​മാ​യ എ​സ്.​ഇ. സു​ധീ​ന്ദ്ര എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

മ​ണി​പ്പാ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​അ​യ്യ​പ്പ​ൻ, മ​ല്ലേ​ശ്വ​രം എം.​ഇ.​എ​സ് കി​ഷോ​ർ കേ​ന്ദ്ര സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി. ​പ​ദ്മ​ജ, കെ.​സി.​കെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സൂ​ര്യ​നാ​രാ​യ​ണ വ​ർ​മ, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ശ്രീ​ജി​ത്ത് കെ. ​സു​ര​ത്ര​നാ​ഥ്, അ​ഡീ​ഷ​ന​ൽ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ര​ഞ്ജ​ൻ മു​ള്ള​റ​ത്ത്, ബാം​ഗ്ലൂ​ർ ജി​ല്ല ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ ഗു​രു​ക്ക​ൾ തു​ട​ങ്ങി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​വും. ഫോ​ൺ: 96258 01180.

Tags:    
News Summary - KCA district Kalaripayattu championship will be held today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.