ബംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് പുറത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനം നൽകുന്നതാണെന്ന് കേരള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കേരള സമാജം വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്തു നടത്തുന്ന പ്രവർത്തങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. കേരള സമാജം ബാംഗ്ലൂർ വൈറ്റ് ഫീൽഡ് സോൺ ഓണാഘോഷം ഓണനിലാവ് 2024 വൈറ്റ് ഫീൽഡ് സോൺ ചന്നസാന്ദ്രയിലുള്ള ശ്രീ സായി പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ ഡി. ഷാജി അധ്യക്ഷത വഹിച്ചു.
ശരത് ബച്ചെ ഗൗഡ എം.എൽ.എ, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി അനിൽ കുമാർ ഒ.കെ, വയനാട് ജില്ല പഞ്ചായത്ത് അംഗം ജുനൈദ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ്, സെക്രട്ടറി ജയ്ജോ ജോസഫ്, സോൺ കൺവീനർ സുരേഷ് കുമാർ, ഓണാഘോഷ കമ്മിറ്റി കൺവീനർ വിന്നി രവീന്ദ്രൻ, പ്രോഗ്രാം കൺവീനർ ജിജു സിറിയക്, വനിത വിഭാഗം ചെയർപേഴ്സൻ ശകുന്തള തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ ഡോ. സുഷമ ശങ്കറിന്റെ ‘പുഞ്ചിരി മല കരയുമ്പോൾ’ എന്ന കവിതസമാഹാരം മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ചെണ്ടമേളം, സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ, പിന്നണി ഗായകൻ നിഖിൽ രാജും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.