ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ സംവാദത്തിന്റെ ഭാഗമായി പ്രശസ്ത ചെറുകഥാകൃത്ത് ഇ. സന്തോഷ് കുമാറിന്റെ മരണക്കുറി, മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ എന്നീ കഥകളെക്കുറിച്ച് സംവാദം ഏർപ്പെടുത്തുന്നു. എഴുത്തുകാരനും ക്രൈസ്റ്റ് യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസറുമായ ടി.പി. വിനോദ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിതാ വേണുഗോപാൽ എന്നിവർ സന്തോഷ് കുമാറിന്റെ കഥകളെ വിലയിരുത്തി ‘സാമൂഹിക ചലനങ്ങളും കഥകളും’ എന്ന വിഷയം അവതരിപ്പിക്കും. മുൻ പ്രസിഡന്റും സാഹിത്യ വിഭാഗം ചെയർമാനുമായ എം.എസ്. ചന്ദ്രശേഖരൻ ചർച്ച ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 25ന് രാവിലെ പത്തിന് വിജിനപുരയിലെ ജൂബിലി സ്കൂളിലാണ് (കെ.ആർ. പുരം റെയിൽവേ സ്റ്റേഷന് പിൻവശം) പരിപാടി. ‘മരണക്കുറി’ കഥ വായനയിലും തുടർന്ന് നടക്കുന്ന സംവാദത്തിലും എഴുത്തുകാരായ ലാലി രംഗനാഥ്, എസ്. നവീൻ, ആർ.വി. ആചാരി, രമ പ്രസന്ന പിഷാരടി, ടി.ഐ. ഭരതൻ, ജി.കെ. കല, സുദേവ് പുത്തൻചിറ, വി.കെ. സുരേന്ദ്രൻ, പി. ഗീത, അർച്ചന സുനിൽ, പൊന്നമ്മ ദാസ്, രേഖ പി. മേനോൻ, ടി.വി. ഗിരിജകുമാരി തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കവിതാലാപനവും ഏർപ്പെടുത്തിയിട്ടുണ്ട്.കവിത ആലപിക്കാൻ താൽപര്യമുള്ളവർ 7259521524 നമ്പറിലും കഥയുടെ പി.ഡി.എഫ് ആവശ്യമുള്ളവർ 9008273313 നമ്പറിലും ബന്ധപ്പെടണമെന്ന് കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.