ബംഗളൂരു: ആൺകുട്ടിയെ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പെൺകുട്ടിയുടെ അവസരോചിത ഇടപെടലിൽ പൊളിഞ്ഞു. കൊപ്പാൽ മുനിറാബാദ് ഗുണ്ടു ലേഔട്ടിലാണ് സംഭവം. നദീം എന്ന് പേരുള്ള ആൺകുട്ടിയെ ചിലർ ചേർന്ന് പിടിച്ച് കൈകാലുകൾ ബന്ധിക്കുന്നതാണ് തസ്മിയ എന്ന പെൺകുട്ടി കണ്ടത്. ഉടൻ അവൾ ആർത്ത് നിലവിളിച്ചു. ആൾക്കൂട്ടം അടുക്കും മുമ്പേ ആക്രമികൾ നദീമിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.