ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ 41ാമത് വാർഷിക ജനറൽ കൗൺസിൽ ഞായറാഴ്ച രാവിലെ 10.30ന് ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഇമ്പീരിയൽ ഹോട്ടൽ പാർട്ടി ഹാളിൽ സംഘടിപ്പിക്കും.
ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ ചേരുന്ന ജനറൽ കൗൺസിലിൽ വാർഷിക റിപ്പോർട്ട് അവതരണവും കണക്ക് അവതരണവും ബജറ്റ് അവതരണവും നടത്തും.
ഒക്ടോബർ 20ന് നടന്ന 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സാധൂകരണവും ഉണ്ടാവുമെന്ന് ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.