ബംഗളൂരു: ബെളഗാവിയിലെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ വാക് പോര് തുടരുന്നതിനിടെ ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ ബസ് സർവിസ് നിർത്തിവെച്ചു. മഹാരാഷ്ട്രയിലെ മിറാജില്‍ കെ.എസ്.ആർ.ടി.സി ബസിനുനേരെ ചില അക്രമികള്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.
ഇരു സംസ്ഥാനങ്ങളില്‍നിന്നുമുള്ള ബസുകള്‍ അതിര്‍ത്തി പട്ടണമായ കഗ്വാദ് വരെ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. അവിടെനിന്ന് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോർപറേഷന് ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ സാധാരണപോലെ സഞ്ചരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ അതിജാഗ്രത പുലര്‍ത്താന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിര്‍ദേശം നല്കി. സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി രജനീഷ് ഗോയല്‍ മഹാരാഷ്ട്ര സംസ്ഥാന ചീഫ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.