മലയാളം മിഷന് വനിത ദിനാഘോഷ പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് സംസാരിക്കുന്നു
ബംഗളൂരു: മലയാളം മിഷന് വനിത ദിനാഘോഷം സംഘടിപ്പിച്ചു. ചര്‍ച്ച് സ്ട്രീറ്റിലെ സമാഗത സ്പേസ് ഹാളില്‍ നടന്ന പരിപാടിയില്‍ അധ്യാപികയും എഴുത്തുകാരിയുമായ ആനി വള്ളിക്കാപ്പന് മുഖ്യ പ്രഭാഷണം നടത്തി.
തുല്യതക്കുവേണ്ടി വാദിക്കുമ്പോഴും സമത്വം ഒരു അടിച്ചമര്‍ത്തലായി മാറരുതെന്ന് അവർ ഉണർത്തി. തുടക്കം എന്നത് ഒരു വലിയ കാര്യമാണ്. ഓരോദിവസവും ഒരു പോരാട്ടമാണ്. നമ്മള് സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ നമ്മള് മുന്നേറണമെന്നും മലയാളത്തിന്റെ തീ ഇനിയുമിനിയും ആളിക്കത്തണമെന്നും അവര്‍ പറഞ്ഞു.
കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് ആശംസ നേര്‍ന്നു. അഡ്വ. ബുഷറ വളപ്പില്‍, ടോമി ആലുങ്ങല്‍, ആവണി രമേഷ്, സേതു ലക്ഷ്മി ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അക്കാദമിക് കോഓഡിനേറ്റര്‍ മീര നാരായണന് സ്വാഗതവും ചാപ്റ്റര്‍ സെക്രട്ടറി ഹിത വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
സൃഷ എസ്. മേനോന്റെ ക്ലാസിക്കല്‍ ഡാന്‍സ്, ഹൃതിക മനോജ്, ശ്രദ്ധ എന്നിവരുടെ കവിതാലാപനം, അധ്യാപിക ഡോ. ഹരിതയുടെ മോണോ ആക്ട് എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.