മംഗളൂരു: നിലവിലുള്ള മുംബൈ-ഗോവ, മംഗളൂരു-ഗോവ റൂട്ടുകളെ സംയോജിപ്പിച്ച് മുംബൈയെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വന്ദേഭാരത് ട്രെയിൻ സർവിസ് അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. കാര്യക്ഷമതയും യാത്രക്കാരുടെ എണ്ണവും വർധിപ്പിക്കുന്നതിന് മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് 12 മണിക്കൂർ യാത്ര വാഗ്ദാനം ചെയ്യുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
മുംബൈ-ഗോവ വന്ദേ ഭാരത് സർവിസ് തുടക്കത്തിൽ 90 ശതമാനം ഉയർന്ന യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് ഏകദേശം 70 ശതമാനമായി കുറഞ്ഞു.
മംഗളൂരു-ഗോവ സർവിസിലും ശരാശരി 70 ശതമാനം യാത്രക്കാരേയുള്ളൂ. ഈ റൂട്ടുകളെ ഒരൊറ്റ മുംബൈ-മംഗളൂരു സർവിസിലേക്ക് സംയോജിപ്പിക്കുന്നത് പൂർണശേഷി കൈവരിക്കാൻ സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഈ നഗരങ്ങൾക്കും കേരളത്തിലേക്ക് നീളുന്ന ട്രെയിനുകൾക്കും 100 ശതമാനം യാത്രക്കാർ ഉണ്ടാകാറുണ്ട്. നിർദിഷ്ട ഷെഡ്യൂൾ അനുസരിച്ച് നിലവിൽ രാവിലെ 5:25ന് മുംബൈയിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.10ന് ഗോവയിൽ എത്തുന്ന മുംബൈ-ഗോവ വന്ദേഭാരത്, വൈകുന്നേരം ആറിന് മംഗളൂരുവിൽ എത്തിച്ചേരും. രാവിലെ 8.30ന് പുറപ്പെട്ട് ഉച്ചക്ക് 1.10ന് ഗോവയിൽ എത്തുന്ന മംഗളൂരു-ഗോവ സർവിസ് മുംബൈയിലേക്ക് നീണ്ട് രാത്രി 9 ന് എത്തിച്ചേരും.വൈകുന്നേരം സമയങ്ങളിൽ മുംബൈയിലെ പ്ലാറ്റ്ഫോം തിരക്ക് ഷെഡ്യൂളിങ് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം.
രാത്രി 9:00 ഓടെ നിരവധി ദീർഘദൂര ട്രെയിനുകൾ എത്തുന്നതിനാൽ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ മുംബൈ-മംഗളൂരു വന്ദേഭാരത് ടൈംടേബിളിൽ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെന്ന് അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.