മംഗളൂരു: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ മൈസൂരു ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ ഡിവിഷനിൽ ലയിപ്പിക്കണമെന്ന് ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ലോക്സഭയിൽ ആവശ്യപ്പെട്ടു. മലയാളി സാന്നിധ്യം നിറഞ്ഞ മംഗളൂരു റെയിൽവേ ഭരണം പുനഃസംഘടിപ്പിക്കണമെന്നത് കന്നടികർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. മികച്ച ഏകോപനവും അടിസ്ഥാന സൗകര്യ വികസനവും മൈസൂരുവിന്റെ ഭാഗമാവുന്നതോടെ ഉറപ്പാവുമെന്ന് ചൗട്ട അഭിപ്രായപ്പെട്ടു.
ഗതാഗത ചെലവ് കുറക്കുന്നതിനും വ്യാപാര കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പുതുമംഗലാപുരം തുറമുഖത്തിനും ബംഗളൂരുവിനും ഇടയിൽ ഒരു പ്രത്യേക ചരക്ക് ഇടനാഴി സ്ഥാപിക്കണം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിച്ച് അതിന്റെ സാമ്പത്തിക പരിമിതികളും 2589 കോടി രൂപയുടെ കടബാധ്യതയും ലഘൂകരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.