ആർ.എസ്.എസ് നേതാവിന്റെ ഭീഷണി ഫലിച്ചു; മംഗളൂരു സർവകലാശാല ഗണേശോത്സവം മംഗള ഓഡിറ്റോറിയത്തിൽ തന്നെ നടത്തി

മംഗളൂരു: ഗണേശോത്സവം മംഗളൂരു സർവകലാശാല ചൊവ്വാഴ്ച മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലട്ക്ക ഡോ.പ്രഭാകർ ഭട്ട് ആവശ്യപ്പെട്ട മംഗള ഓഡിറ്റോറിയത്തിൽ തന്നെ സംഘടിപ്പിച്ചു. ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് നടത്താൻ സർവകലാശാല തീരുമാനിച്ചപ്പോൾ പ്രഭാകർ ഭട്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.."ഗണേശ ഭഗവാനെ പുറത്താക്കാനാണ് സർവകലാശാല ഭാവമെങ്കിൽ പൊരുതി അറസ്റ്റ് വരിക്കും,അറസ്റ്റും ജയിലുമൊക്കെ അനുഭവിച്ചിട്ട് കുറേനാളായി"എന്നായിരുന്നു സർവകലാശാലക്കെതിരെ അസൈഗോളി മൈതാനത്ത് നേരത്തെ സംഘടിപ്പിച്ച ഭജന സംഗമം ഉദ്ഘാടനം ചെയ് പ്രഭാകർ ഭട്ട് പറഞ്ഞത്. മംഗള ഓഡിറ്റോറിയത്തിൽ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ച് നടത്തിയ ഉത്സവ പരിപാടികളിൽ

പ്രമാകർ ഭട്ട്, മംഗളൂരു നോർത്ത് ബി.ജെ.പി എം.എൽ.എ ഡോ.വൈ.ഭരത് ഷെട്ടി, വൈസ് ചാൻസലർ ജയകർ അമീൻ, ബി.ജെ.പി ജില്ല സെക്രട്ടറി സതീഷ് കുമ്പള, കൊണാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ദാമോദർ, സദ്ഭാവന വേദി പ്രസിഡൻറ് പ്രസാദ് റൈ കള്ളിമർ എന്നിവർ പങ്കെടുത്തു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സിദ്ധാർത്ഥ് ഗോയൽ,അസി.പൊലീസ് കമ്മീഷണർ പി.എ.ഹെഗ്ഡെ, ക്രൈം ബ്രാഞ്ച് പൊലീസ് ഇൻസ്പെക്ടർ ശ്യാം സുന്ദർ, ഉള്ളാൾ പൊലീസ് ഇൻസ്പെക്ടർ ജി.എസ്.സന്ദീപ് എന്നിവർ സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകി.കാവി ഷാൾ അണിഞ്ഞെത്തിയ വിദ്യാർഥികൾ അധികൃതരുടെ നിർദേശം പാലിച്ച് അഴിച്ചു. സർവകലാശാല അധികൃതരെ അനുമോദിക്കുന്നതായി ഡോ.പ്രഭാകർ ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Mangaluru University Ganeshotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.