ബംഗളൂരു: ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന മലബാർ മുസ്ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷിക ആഘോഷത്തിന്റെ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എം.എൽ.എയെയും ജനറൽ കൺവീനറായി ജനറൽ സെക്രട്ടറി ടി.സി. സിറാജിനെയും എം.എം.എ പ്രവർത്തക സമിതിയോഗം തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു.
വിശാലമായ സ്വാഗത സംഘം വിളിച്ച് ചേർത്ത് മറ്റു ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും തൊണ്ണൂറാം വാർഷികത്തിന് പ്രത്യേകം രൂപകൽപന ചെയ്ത ലോഗോ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15,16 തീയതികളിലാണ് സമ്മേളനങ്ങൾ. അതിന് മുന്നോടിയായി മെഡിക്കൽ ക്യാമ്പ്, കണ്ണ് രോഗ നിവാരണ ക്യാമ്പ്, തിമിര ശസ്ത്രക്രിയ, ദന്തൽ ക്യാമ്പ്, മലയാളി അസോസിയേഷൻ സംഗമം, കുടുംബസംഗമം, പൂർവ വിദ്യാർഥി സംഗമം തുടങ്ങിയവ നടക്കും. നിർധന വിഭാഗങ്ങൾക്കായി തൊണ്ണൂറാം വാർഷികത്തിൽ ഹ്രസ്വകാലം കൊണ്ട് പൂർത്തീകരിച്ച് നൽകുന്ന ഒമ്പതിന കർമപദ്ധതികൾ പ്രഖ്യാപിക്കും. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവർത്തക സമിതി യോഗത്തിൽ അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, ശഹീർ സി.എച്ച്, കെ. മൊയ്തീൻ, എം.സി. ഹനീഫ്, വി.സി. കരീം, പി.എം. മുഹമ്മദ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.