ബംഗളൂരു: മോദികെയർ ചെയിൻ ലിങ്ക് ബിസിനസ് നടത്തിവന്ന എട്ട് സർക്കാർ അധ്യാപകർക്കെതിരെ കേസ്. ചിത്രദുർഗ ജില്ലയിലെ ഗവ. സ്കൂൾ അധ്യാപകർക്കെതിരെയാണ് കേസ്. രവി ശങ്കർ റെഡ്ഡി എന്ന അധ്യാപകനെ സസ്പെൻഡ് ചെയ്തു. ജില്ലയിലെ ൈപ്രമറി, ഹയർ പ്രൈമറി, സെക്കൻഡറി സ്കൂളിലെ 500ഓളം അധ്യാപകർ മോദി കെയർ ബിസിനസിൽ പങ്കാളികളാണ്. മറ്റുള്ള നിരവധി പേർ ഇവർ മുഖേന ബിസിനസിൽ പങ്കാളികളായിട്ടുണ്ട്.
മല്ലികാർജുനാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. തുടർന്ന് 16 അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഫെബ്രുവരി ഒന്നിന് ചിത്രദുർഗയിലെ വകുപ്പ് ഓഫിസിൽ ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതോടെയാണ് എട്ടുപേർ മോദി കെയർ ബിസിനസ് നടത്തുന്നതായി തെളിഞ്ഞതും നടപടിയുണ്ടായതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.