ബംഗളൂരു: നഗരത്തിലെ 13 ഓട്ടോ യൂനിയനുകളുടെ നേതൃത്വത്തിൽ തയാറാക്കിയ 'നമ്മ യാത്രി' ആപ് ഏറെ പ്രയോജനകരമാണെന്ന് യാത്രക്കാരും ഡ്രൈവർമാരും പറയുന്നു. ഇതിനകം 25,000 പേരാണ് ആപ് പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തത്. 16,000ത്തിലധികം ഡ്രൈവർമാരും 'നമ്മ യാത്രി' ആപ്പിലൂടെയുള്ള ഓട്ടം പോകുന്നുണ്ട്. സർക്കാർ നിശ്ചയിച്ച 30 രൂപക്ക് പുറമെ 10 രൂപ ബുക്കിങ് ചാർജും അടക്കം രണ്ടു കിലോമീറ്ററിന് 40 രൂപയാണ് ഈ ആപ്പിൽ ഈടാക്കുന്നത്. തിരക്കേറിയ സമയത്തും പ്രതികൂല കാലാവസ്ഥയാണെങ്കിലും അധിക ചാർജുകൾ ഈടാക്കുന്നുമില്ല. ഇതോടെ നിരവധി യാത്രക്കാർ ആപ് ഉപയോഗിക്കുന്നുണ്ട്.
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ബെക്കൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് 'നമ്മ യാത്രി'ആപ് തയാറാക്കിയത്. ഇടനിലക്കാരില്ലാതെ സർക്കാർ നിശ്ചയിച്ച നിരക്കിൽ സുഗമമായ യാത്രയാണ് ആപ്പിലൂടെ ലഭ്യമാക്കുന്നതെന്നും മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും ഓട്ടോ യൂനിയൻ നേതാക്കളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.