ബംഗളൂരു: ഗുജറാത്ത് സ്വദേശിനി മഹ്ജാബീൻ (70) ബംഗളൂരിൽ നിര്യാതയായി. 10 വർഷത്തോളമായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്റർ പാലിയറ്റിവ് ഹോം കെയറിന്റെ പരിചരണവും താനറിറോഡ് ഏരിയ കെ.എം.സി.സി പ്രവർത്തകരുടെ സാമ്പത്തിക, റേഷൻ സഹായവുമായിരുന്നു ഈ കുടുംബത്തിന് കൈത്താങ്ങ്. കുറച്ചു വർഷം മുമ്പാണ് വിൽസൺ ഗാർഡനിലേക്ക് താമസം മാറിയത്. ബാംഗ്ലൂർ കെ.എം.സി.സി വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്തു. ലാൽബാഗ് ബഡാബസാർ ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: സയ്യിദ് അൽത്താഫ്, നസ്രിൻ ഫത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.