മ​തേ​ത​ര ബ​ദ​ൽ അ​നി​വാ​ര്യം -സെ​ക്കു​ല​ർ ഫോ​റം

ബം​ഗ​ളൂ​രു: കോ​ർ​പ​റേ​റ്റു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഹി​ന്ദു​ത്വ ഫാ​ഷി​സ്റ്റ് ഭ​ര​ണ​ത്തെ താ​ഴെ​യി​റ​ക്കി മ​തേ​ത​ര സ​ർ​ക്കാ​റി​നെ അ​വ​രോ​ധി​ക്കാ​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഒ​രേ​യൊ​രു അ​വ​സ​ര​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്‌ മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ ‘എ​ന്തു​കൊ​ണ്ട്‌ ബി.​ജെ.​പി തോ​ൽ​ക്ക​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​യോ​ഡോ​ർ ഹെ​ർ​സി​ലി​ന്റെ സ​യ​ണി​സ്റ്റ്‌ സി​ദ്ധാ​ന്ത​ത്തി​ന്റെ ചു​വ​ടു​പി​ടി​ച്ച്‌ സ​വ​ർ​ക്ക​റു​ടെ മ​സ്തി​ഷ്ക​ത്തി​ൽ ഉ​ദി​ച്ച ആ​ശ​യ​മാ​ണ്‌ ആ​ർ.​എ​സ്.​എ​സി​ന്റെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‌ വ​ഴി​വെ​ച്ച​ത്. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി സ​മ​ര​മോ ജീ​വ​ത്യാ​ഗ​മോ ചെ​യ്തി​ട്ടി​ല്ലാ​ത്ത‌ ഈ ​സം​ഘ​ട​ന​ക്ക്‌ ഒ​രു ത​ര​ത്തി​ലും സാം​സ്കാ​രി​ക ബ​ഹു​ത്വ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട ഇ​ന്ത്യ​ൻ മ​ന​സ്സി​ന്റെ രാ​ഷ്ട്രീ​യ പ്ര​തി​നി​ധാ​ന​മാ​വാ​ൻ ക​ഴി​യി​ല്ല.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ മ​റ​പി​ടി​ച്ച്‌ ക​പ​ട ദേ​ശീ​യ​ത​യി​ലൂ​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി, കോ​ർ​പ​റേ​റ്റ്‌ കു​ത്ത​ക​ക​ളു​ടെ​യും ബ്യൂ​റോ​ക്ര​സി​യു​ടേ​യും ഒ​ത്താ​ശ​യോ​ടെ ‌ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന ഫാ​ഷി​സ്റ്റ്‌ ഭ​ര​ണം ത​ട​യേ​ണ്ട​ത്‌ മ​തേ​ത​ര​മാ​യി ചി​ന്തി​ക്കു​ന്ന​വ​രു​ടെ അ​ടി​യ​ന്ത​ര ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി. ‘വാ​ഗ്ദ​ത്ത​ഭൂ​മി’ അ​ഥ​വ ‘ഹോ​ളി ലാ​ൻ​ഡ്’ എ​ന്ന സാ​ങ്ക​ൽ​പി​ക സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ ഇ​സ്ര​യേ​ൽ എ​ന്ന് രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ച്ച​തു​പോ​ലെ പി​തൃ​ഭൂ​മി എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ സെ​മി​റ്റി​ക്ക്‌ വം​ശ​ജ​രാ​യ മു​സ്‍ലിം​ക​ളോ​ടു​ള്ള വി​ദ്വേ​ഷം നൂ​ത​ന സാ​ങ്കേ​തി​ക​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ജ​ന​മ​ന​സ്സു​ക​ളി​ലേ​ക്ക്‌ ക​ട​ത്തി​വി​ടു​ക​യാ​ണ് സം​ഘ്പ​രി​വാ​റു​കാ​ർ ചെ​യ്യു​ന്ന​ത്.

മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ന്റെ പി​ന്നി​ലും കോ​ർ​പ​റേ​റ്റ്‌ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. അ​ഡ്വ. പ്ര​മോ​ദ്‌ വ​ര​പ്രം, കെ.​ആ​ർ. കി​ഷോ​ർ, ശാ​ന്ത​കു​മാ​ർ എ​ല​പ്പു​ള്ളി, മ​ജീ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ജു കു​ന്നോ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Necessity of non-religious alternative - Secular Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.